യൂണിഫോമും ഷൂസും അണിഞ്ഞു ബൈക്കിൽ ചുറ്റി നടക്കാമെന്ന വ്യാമോഹം വിദ്യാർഥികൾക്കു വേണ്ടെന്ന് മോട്ടർ വാഹന വകുപ്പ്. സ്കൂൾ തുറന്നതോടെ 'കുട്ടി ഡ്രൈവർ 'മാരെ പിടിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. പ്രായ പൂർത്തിയാകാത്ത കുട്ടികൾ വാഹനമോടി ക്കുന്നതു പിടിക്കപ്പെട്ടാൽ 10,000 രൂപയാണു പിഴ. വാഹനത്തിൻ്റെ റജിസ്റ്റേർഡ് ഉടമ 25,000 രൂപയും അടയ്ക്കണം. പിടിക്കപ്പെട്ട കുട്ടിക്ക് 18 തികഞ്ഞാലും ലൈസൻസ് ലഭിക്കില്ല. 25 വയസ്സ് പൂർത്തിയായാലേ ഇവർക്കു ലൈസൻസ് നൽകൂ.