ഇടുക്കി ജില്ലയിലെ പ്രവേശന കവാടമായ കരിങ്കുന്നത്തുനിന്നും, അതിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നുമായി അയർലണ്ടിലേക്ക് കുടിയേറിയവരുടെ പ്രഥമ ഒത്തുചേരലായ "കരിങ്കുന്നം സംഗമം" ജൂൺ 20ന് നടക്കും.
അയർലണ്ടിന്റെ തെക്കൻ നഗരമായ Cork-ിലെ Kerrypyke കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ 20ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം കരിങ്കുന്നം സ്വദേശികൾ പങ്കെടുക്കും.
കരിങ്കുന്നം സ്വദേശികൾ തമ്മിലുള്ള സൗഹൃദവും ഐക്യവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതുതലമുറയ്ക്ക് സ്വന്തം നാടിന്റെ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുത്തുന്നതിനുമാണ് സംഗമം ലക്ഷ്യമിടുന്നത്. പരിപാടിയിൽ വിവിധ കലാ-സാംസ്കാരിക പരിപാടികളും സൗഹൃദ സംഗമങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.