അലയടിച്ച മെക്സിക്കൻ തിരമാലകളിൽ അസ്ടെക്ക സ്റ്റേഡിയം ഇരമ്പി. സ്വപ്നങ്ങളുടെ വാതിൽ തുറന്ന് ലോകം വീണ്ടും കാൽപന്തിനു പിന്നാലെ. മെക്സിക്കോയും യു എസ് എ യും കാനഡയും ആതിഥേയരാകുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ഫുട്ബോളിന് ആവേശത്തുടക്കം . ഇനിയുള്ള 40 നാളുകൾ ഭൂലോകമെങ്ങും ലോകകപ്പിന്റെ ആവേശം പടരും. കൊളംബിയൻ പോപ്പ് ഗായിക ഷക്കീര ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ അണിനിരന്ന ഉദ്ഘാടന ചടങ്ങ് ആരാധകർക്ക് വിരുന്നായി. മെക്സിക്കോയും ദക്ഷിണ ആഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ ഒന്നരമണിക്കൂർ മുൻപു തന്നെ ഉദ്ഘാടന ചടങ്ങിന് മൈതാനം ഉണർന്നിരുന്നു. ആരാധകരുടെ സ്വപ്നങ്ങൾക്ക് മായിക ചിറകുകൾ നൽകിയ ഔദ്യോഗിക ഗാനം "ഡായ് ഡായ് " ഷക്കീറയും നൈജീരിയൻ ഗായകൻ ബര്ണാ ബോയും ചേർന്നാണ് ആലപിച്ചത്.
ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ 104 മത്സരങ്ങൾ ഉണ്ട്.
മെക്സിക്കോയും ദക്ഷിണ ആഫ്രിക്കയും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ മെക്സിക്കോ വിജയിച്ചു.