സാംക്രമിക രോഗവ്യാപനത്തിൽ സംസ്ഥാനത്തു ദുരന്തസമാന സാഹചര്യമെന്നു വിലയിരുത്തി ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.
കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം എച്ച്1എൻ1, ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ 2017ന് സമാനമായി വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. ദുരന്ത സാഹചര്യങ്ങളിലേതു പോലെ വിവിധ വകുപ്പുകൾ ചേർന്നു പ്രവർത്തിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കണമന്ന് മന്ത്രിതല യോഗത്തിൽ നിർദേശം നൽകി.ഷിഗെല്ല ബാധിച്ച് കോഴിക്കോട് ഒരു കുട്ടി മരിക്കുകയും ആല പ്പുഴ, കോഴിക്കോട് ജില്ലകളിൽ രോഗം കൂടുതൽ പേരിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യ, ഭക്ഷ്യ സുരക്ഷ, തദ്ദേശ വകുപ്പുകളോട് കർശന പരിശോധനയ്ക്കു നിർദേശം നൽകി. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങൾക്കു വലിയ സാധ്യതയുണ്ട്.