പേ ചാനൽ നിരക്കുകൾ അതതു കമ്പനികൾ കുത്തനെ ഉയർത്തിയ സാഹചര്യത്തിൽ കേബിൾ ടിവി നിരക്കുകളിൽ നേരിയ വർധന വരുത്തുകയാണെന്നു കേബിൾ ടിവി ഓപ്പറേറ്റേഴ്സസ് അസോസിയേഷൻ അറിയിച്ചു. സേവനമേഖലയടക്കം എല്ലാ രംഗത്തുമുണ്ടായ വിലക്കയറ്റം കേബിൾ ടിവി രംഗത്തെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണു നിരക്ക് വർധിപ്പിക്കുന്നത്.
ലോകകപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിലെ മത്സരങ്ങൾ ദൃശ്യ ചാരുത ഒട്ടും കുറയാതെ ലിവിങ് റൂമുകളിലെത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹൻ, ജനറൽ സെക്രട്ടറി പി.ബി. സുരേഷ് എന്നിവർ അറിയിച്ചു