നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി എറണാകുളം ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്. കൊച്ചി കോർപറേഷൻ പരിധിയിലെ വിവിധ പ്രിന്റിങ് സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു. നിയമലംഘനം കണ്ടെത്തിയ സ്ഥാപനത്തിന് 25,000 രൂപ പിഴ ചുമത്തി.
തെരഞ്ഞെടുപ്പ് ചട്ടങ്ങളും ഗ്രീൻ പ്രോട്ടോകോളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കു ന്നതിന്റെ ഭാഗമായാണ് പരിശോധന. ഒരു പ്രിന്റ്റിങ് ഷോപ്പിൽ നിന്ന് ഏകദേശം 25 കിലോ തൂക്കം വരുന്ന നിരോധിത ഫ്ലക്സാണ് കണ്ടെടുത്തത്. പരിസ്ഥിതിക്ക് ഹാനികരമായതിനാൽ ഇത്തരം ഫ്ലക്സുകളുടെ നിർമാണവും ഉപയോഗവും കമീഷൻ നേരത്തെ നിരോധിച്ചിരുന്നു. തിരഞ്ഞെടു പ്പ് കാലയളവിൽ ചട്ടലംഘനങ്ങൾ ഉണ്ടാവാതിരിക്കാൻ വരും ദിവസങ്ങളിൽ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും പരിശോധന
വ്യാപിപ്പിക്കുമെന്ന് ജില്ല കലക്ടർ ജി. പ്രിയങ്ക അറിയിച്ചു. നിയമലംഘനം കണ്ടെത്തിയാൽ പിഴയടക്കം നടപടികൾ സ്വീകരിക്കും.