പീഡിയാട്രിക് രോഗ നിർണയത്തിൽ മികച്ച നേട്ടവുമായി കട്ടപ്പ സഹകരണ ആശുപത്രി. കുന്തളംപാറ
സ്വദേശികളായ ദമ്പതികളുടെ ഒന്നര വയസുകാരിയായ മകൾക്ക് ബാധിച്ച അപൂർവമായ കാവാസാക്കി ഡിസീസ് കൃത്യ സമയത്ത് കണ്ടെത്തി ചികിത്സ ഉറപ്പാക്കിയാണ് ആശുപത്രി മാതൃക ആയത്. കട്ടപ്പന സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോക്ടർ ഡാനിയൽ ഓസ്ബോൺ തോമസിന്റെ കൃത്യമായ രോഗ നിർണയവും, സമയോചിതമായ ഇടപെടലുമാണ് കുരുന്നിന് ജീവൻ തിരികെ നൽകിയത്.