പിൻ നമ്പറിനു പകരം വിരലടയാളം നൽകി 5,000 രൂപ വരെയുള്ള പണമിടപാട് നടത്താനുള്ള സൗകര്യം ഗു ഗിൾ പേ (ജി ഫോൺ, ഭീം, ക്രെഡ് അടക്കമുള്ള ആപ്പുകളിൽ ലഭ്യമായിത്തുടങ്ങി. RAY ബയോമെട്രിക് രീതിയിലൂടെ അതിവേഗം പണമിടപാട് നടത്താൻ കഴിയുന്ന സംവിധാനം നാഷനൽ പേയ്മെന്റ്റ്സ് കോർപറേഷൻ (എൻപി സിഐ) കഴിഞ്ഞ വർഷം അവതരിപ്പിച്ചെങ്കിലും അടുത്തിടെയാണ് ലഭ്യമായി തുടങ്ങിയത്. ഭീം ആപ്പിലാണ് സേവനം ആദ്യം ലഭ്യമാക്കിയത്. നിലവിൽ 'യുപിഐ ലൈറ്റ്' ഒഴികെയുള്ള സാധാരണ ഇടപാടുകൾക്ക് പിൻ നിർബന്ധമാണ്. പുതിയ രീതിയനുസരിച്ച് ഫോണിലെ ഫിംഗർപ്രിന്റ് സ്കാനറിൽ വിരൽ പതിപ്പിച്ച് ഇടപാട് നടത്താം. രാജ്യത്തെ 70% പുതിയ സ്മാർട് ഫോണുകളിലും ബയോമെട്രിക് സ്കാനിങ് സാധ്യമാണ്. ഫിംഗർ പ്രിന്റ്റ് ആയതിനാൽ ഉപയോഗിക്കുമ്പോൾ സവിശേഷമായ ശ്രദ്ധ ആവശ്യമാണ്. ചിലയിനം ഫോണുകളിൽ ഫീച്ചർ ലഭ്യമാകാൻ സമയമെടുത്തേക്കും.