അതിഥി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനുമായി പെരിന്തൽമണ്ണ നഗരസഭയുടെ നേതൃത്വത്തിൽ ലേബർ ഓഫീസ്, പോലീസ്, ഹെൽത്ത് ഇൻസ്പെക്ടർ, ലെൻസ്ഫെഡ് (LENSFED) എന്നിവർ സംയുക്തമായി ചേർന്ന യോഗത്തിൽ എടുത്ത പ്രധാന തീരുമാനങ്ങൾ:
മിനിമം കൂലി 900 രൂപ: അതിഥി തൊഴിലാളികളുടെ മിനിമം കൂലി 900 രൂപയായി നിജപ്പെടുത്തിക്കൊണ്ട് നഗരസഭയുടെ പേരിൽ ടൗണിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കും. (ലെൻസ്ഫെഡ് ആണ് ഇതിനാവശ്യമായ ഫ്ലെക്സുകൾ സ്പോൺസർ ചെയ്യുന്നത്).
ലേബർ കാർഡ് നിർബന്ധം: കെട്ടിട ഉടമകളുമായി (Building Owners) സംസാരിച്ച് എല്ലാ അതിഥി തൊഴിലാളികൾക്കും ലേബർ കാർഡ് നിർബന്ധമാക്കും. കാർഡ് ഇല്ലാത്തവരെ ഒരു തരത്തിലുള്ള ജോലികൾക്കും നിയോഗിക്കാൻ പാടില്ല.
പ്രഭാത പരിശോധനകൾ: തൊഴിലാളികൾ ഒത്തുകൂടുന്ന രാവിലെ സമയങ്ങളിൽ മുൻസിപ്പൽ അധികൃതരുടെ നേതൃത്വത്തിൽ നഗരത്തിൽ കർശനമായ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്.തൊഴിൽ ചൂഷണം തടയുന്നതിനും കൃത്യമായ സുരക്ഷാ-വിവരശേഖരണം ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് 'മഞ്ചേരി മോഡലിൽ' പെരിന്തൽമണ്ണ നഗരസഭയുടെ ഈ പുതിയ നടപടികൾ.