നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ. പൊലീസ് ആസ്ഥാനത്തുനിന്ന് ഇവരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങി. പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽകുമാർ, അകമ്പടിസേനയിലെ അംഗങ്ങളായിരുന്ന സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് നടപടി. 25 വര്‍ഷമായി പിണറായി വിജയന്റെ ഗണ്‍മാനാണ് ഇപ്പോള്‍ നടപടി നേരിട്ടിരിക്കുന്ന അനില്‍. 2023ൽ ആലപ്പുഴയിൽ നടന്ന സംഭവത്തിൽ എസ്ഐടി റിപ്പോർട്ട് നേരത്തേ പൊലീസ് ആസ്ഥാനത്തിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. പ്രതിഷേധക്കാരെ നേരിടാൻ ഗൺമാൻമാർ ഇടപെടേണ്ട സാഹചര്യമുണ്ടായിരുന്നില്ല എന്നും പ്രവർത്തകരെ മർദിച്ചത് കുറ്റകൃത്യമായി കണക്കാക്കി ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്നും എസ്ഐടിയുടെ റിപ്പോർട്ടിൽ പറയുന്നു.
News
Kerala News
ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ 5 പൊലീസുകാർക്ക് സസ്പെൻഷൻ
Kerala News
Published : May 26, 2026 11:04 PM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : May 26, 2026 11:04 PM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
കാലവർഷ ഒരുക്കം: മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തും*
- Kerala News
അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതി; ഓപ്പറേഷന് സീറോയുമായി സര്‍ക്കാര്‍
- Kerala News
മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല: സർക്കാരിന് നന്ദി പറഞ്ഞ് ഹർഷിന
- Kerala News
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് റെയ്ഡ്
- Kerala News