സിനിമാ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ. യുവ നടിയെ ലൈംഗീകമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. നേരത്തെ ബംഗാളി നടിയുടെ പരാതിയും , പ്രകൃതി വിരുദ്ധ പീഡന പരാതിയും ഉയർന്നു വന്നുവെങ്കിലും അതെല്ലാം ഒത്തു തീർപ്പാക്കിയിരുന്നു.
എറണാകുളം സെൻട്രൽ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. മാസങ്ങൾക്ക് മുൻപ് ലഭിച്ച പരാതിയിൽ എറണാകുളം ഐ ജി യൂടെ നിർദ്ദേശ പ്രകാരം തൊടുപുഴ പോലീസ് ആൺ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ഫോർട്ട് കൊച്ചി അടിസ്ഥാനമാക്കി യുവ നടി നൽകിയ പരാതിയിൽ രഹസ്യ മൊഴി എടുത്ത ശേഷമാണ് പോലീസ് തുടർ നടപടികളിലേക്ക് കടന്നത്.