മലയാളികൾ നെഞ്ചിലേറ്റിയ ഒരു പിടി ക്രിസ്തീയ ഭക്തി ഗാനങ്ങൾക്ക് ഈണമൊരുക്കിയ ഫാദർ ഡോക്ടർ ജസ്റ്റിൻ പനക്കൽ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിലെ സന്യാസ ഭാവനത്തിലായിരുന്നു അന്ത്യം. കെ എസ് ചിത്ര ആലപിച്ച "പൈതലാം യേശുവേ " എന്ന ഗാനമാണ് ഫാദർ ജസ്റ്റിൻ ഒരുക്കിയതിൽ ഏറ്റവും പ്രശസ്തമായ ഗാനം. മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന, സ്നേഹ സ്വരൂപാ തവ ദർശനം , ദൈവം നിരുപമ സ്നേഹം, എൻ ജീവിതമാം ഈ മരക്കൊമ്പിൽ, ദൈവം പിറക്കുന്നു, മാനസത്തിന് മണിവാതിൽ , നവ്യമായൊരു കല്പന ഞാൻ , ജീവിത ഗർത്തത്തിൽ അലയും, പുതിയൊരു പുലരി വിടർന്നു തുടങ്ങിയ ശ്രദ്ധേയ ഗാനങ്ങൾക്ക് ഈണമിട്ടതും ഫാ. ഡോ. ജസ്റ്റിൻ പനക്കലാണ്. ജീവിത ഗർത്തത്തിൽ അലയും എന്ന ഗാനത്തിന് വരികളെഴുതിയതും ഫാ. ജസ്റ്റിൻ പനക്കലാണ്. ഈണമിട്ട 29 പാട്ടുകളിൽ 25 എണ്ണവും യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്.
തരംഗിണിയുടെ ഹിറ്റുകളായ സ്നേഹ സന്ദേശം, തളിർ മാല്യം തുടങ്ങിയ ആൽബങ്ങളിലും പനക്കലച്ചന്റെ പാട്ടുകളുണ്ടായിരുന്നു. കുമ്പളങ്ങി സ്വദേശി പനക്കൽ ജോബിന്റെ മകനാണ് ഫാ. ജസ്റ്റിൻ. 1952 ൽ കർമ്മലീത്ത നിഷ്പാദുക സഭയിൽ അംഗമായ അദ്ദേഹം 1962ൽ തിരുപ്പട്ടം സ്വീകരിച്ചു. റോമിൽ നിന്ന് ദൈവ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും പൂർത്തിയാക്കിയ ശേഷം 1969 ൽ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽ പ്രൊഫസർ ആയി സേവനം അനുഷ്ഠിച്ചു.
ഫാ. ജസ്റ്റിന്റെ ഭൗതീക ശരീരം തിങ്കളാഴ്ച രാവിലെ ഏഴു മുതൽ മഞ്ഞുമ്മൽ കർമ്മലീത്ത ആശ്രമ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം തിങ്കളാഴ്ച 3 പി എമ്മിന് മഞ്ഞുമ്മൽ കർമ്മലീത്ത ആശ്രമ പള്ളിയിൽ