തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാർഥി അപു ജോൺ ജോസഫിൻറെ ഇലക്ഷൻ പ്രചരണ ബോർഡുകൾ നശിപ്പിച്ചു. SFI, DYFI പ്രവർത്തകരാണ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചത് എന്ന് ആരോപിച്ച് UDF പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ഇന്നലെ ( മാർച്ച് 28) രാത്രിയിൽ UDF സ്ഥാനാർത്ഥി അപു ജോൺ ജോസഫിൻ്റെ പ്രചരണ വാഹനങ്ങൾ തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് DYFI ഗുണ്ടകൾ അടിച്ചു തകർത്തു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ടും നടപടിയിൽ പ്രതിഷേധിച്ചും UDF ൻ്റെ നേതൃത്വത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ രണ്ട് പുരുഷ പോലീസുകാർ മുനിസിപ്പൽ കൗൺസിലർ ആയ ശ്രീമതി നിഷ സോമനെ ബലമായി തള്ളിയിട്ടു. റോഡിൽ വീണുപോയ ശ്രീമതി നിഷ സോമന് നട്ടെല്ലിന് പരിക്കുണ്ട്