സ്വർണവില വീണ്ടും മുന്നേറ്റം തുടങ്ങി. കേരളത്തിൽ ഇന്നു രാവിലെ ഗ്രാമിന് 180 രൂപ വർധിച്ച് 13,835 രൂപയിലെത്തി. 1440 രൂപ ഉയർന്ന് 1,10,680 രൂപയാണ് പവൻവില. രാജ്യാന്തരവില ഒരുഘട്ടത്തിൽ 110 ഡോളറിനടുത്ത് ഇടിഞ്ഞ് 4464 ഡോളറിലേക്ക് വീണെങ്കിലും പിന്നീട് 4676ലേക്ക് ഉയർന്നത് കേരളത്തിലും വില കൂടാനിടയാക്കി.
ഇറാനെതിരെ യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും വീണ്ടും ശക്തമാകുന്നത് എണ്ണവില (ക്രൂഡ് ഓയിൽ) വീണ്ടും കുതിപ്പിന്റെ പാതയിലാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ ഇത് പണപ്പെരുപ്പപ്പേടി വിതച്ചുതുടങ്ങിയത് ഡോളറിനെയും ശക്തമാക്കുന്നു.
ഡോളർ കരുത്താർജ്ജിച്ചതാണ് സ്വർണവിലയെ വീഴ്ത്തിയത്. എന്നാൽ വിലതാഴ്ന്നത് മുതലെടുത്ത് ‘വാങ്ങൽ താൽപ്പര്യം’ (ഡിപ്-ബയിങ്) ഉണ്ടായത് വില പിന്നീട് കൂടാനുമിടയാക്കുകയായിരുന്നു.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ ഉയർന്ന് 11,435 രൂപയായി. വെള്ളിവില മാറിയില്ല; ഗ്രാമിന് 250 രൂപ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) 150 രൂപ ഉയർത്തി 11,370 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്. വെള്ളിക്ക് ഇവരും ഈടാക്കുന്ന വില 250 രൂപ.