വനിത സംവരണ ബില്ലും മണ്ഡല പുനര്‍നിര്‍ണ്ണയ നിയമവും ഇന്നു പാര്‍ലമെന്റില്‍. മണ്ഡല പുനര്‍ നിര്‍ണയ നിയമത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം തീരുമാനിച്ചു. തെന്നിന്ത്യയുടെ പ്രാതിനിധ്യം വെട്ടിക്കുറയ്ക്കുന്ന നിയമത്തെ ചെറുക്കും. നിലവിലെ സീറ്റുകള്‍ നിലനിര്‍ത്തി സംവരണം നടപ്പാക്കണം. സംസ്ഥാനങ്ങളിലെ സീറ്റ് നിശ്ചയിക്കാന്‍ പൊതുമാനദണ്ഡം വേണമെന്നും പ്രതിപക്ഷം. പ്രതിപക്ഷ പിന്തുണയുണ്ടെങ്കിലേ ബില്ല് പാസാക്കാനാകൂ.