Sr.സിറിൽ SH (84) പനിച്ചെപ്പിള്ളിൽ, നെടിയകാട് നിര്യാതയായി.
തിരുഹൃദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗമായ സി. സിറിൽ പനിച്ചേപ്പിള്ളിൽ S H (84) നിര്യാതയായി.
സംസ്കാരം 26/11/2026 വ്യാഴാഴ്ച 02.00 pm ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ.
പരേത കരിങ്കുന്നം പനിച്ചേപ്പിള്ളിൽ പരേതരായ സേവ്യറിന്റെയും ബ്രിജീത്തയുടെയും ഏഴു മക്കളിൽ ഏറ്റവും ഇളയ മകളാണ്.
പരേതരായ അബ്രഹം പനിച്ചേപ്പിള്ളിൽ (വടക്കഞ്ചേരി), മറിയക്കുട്ടി പാലയ്ക്കൽ (കൊണ്ടാട്), ചാണ്ടി പനിച്ചേപ്പിള്ളിൽ (കരിങ്കുന്നം), ചിന്നമ്മ മാളിയേക്കൽ (ചിറ്റാരിക്കൽ), ഏലിക്കുട്ടി കുടക്കച്ചിറ (നിലമ്പൂർ), ജോസഫ് പനിച്ചേപ്പിള്ളിൽ (കരിങ്കുന്നം) എന്നിവർ സഹോദരങ്ങളാണ്.
സി. ലൈസ MLF (പാമ്പാടി), സി. വിൻസെൻഷ്യ (Holy Cross കൂവപ്പിള്ളി), സി. ഫിലോ മേരി S.H (പുന്നത്തുറ), സി. അലക്സ് S.H (വലിയ തോവാള) എന്നിവർ സഹോദര പുത്രിമാരും സി. മോളി മാത്യു (St. Marthas ആലുവ), സി. പീയൂഷ FCC (മാനന്തവാടി) എന്നിവർ സഹോദരി പുത്രിമാരുമാണ്.
മൈലക്കൊമ്പ്, മുതലക്കോടം, കോതമംഗലം, വഴിത്തല, നാകപ്പുഴ എന്നിവിടങ്ങളിൽ അംഗമായും പൂയംകുട്ടി, ഈട്ടിത്തോപ്പ് എന്നിവിടങ്ങളിൽ അധ്യാപികയായും ചെമ്മണ്ണാർ, നെടിയകാട്, , മഞ്ഞപ്പാറ,നീണ്ടപാറ, ഓടനാവട്ടം, തൊടുപുഴ എന്നിവിടങ്ങളിൽ പ്രധാനാധ്യാപികയായും പ്രതീക്ഷാ ഭവൻ, മേഴ്സി ഹോം എന്നിവിടങ്ങളിൽ പ്രോക്യൂറേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സി. സിറിലിന്റെ ഭൗതികദേഹം 26/11/2026 വ്യാഴം രാവിലെ 6.15 ന് മൈലക്കൊമ്പ് തിരുഹൃദയ മഠം ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും.
കരിങ്കുന്നം മീഡിയയുടെ ആദരാഞ്ജലികൾ 🌹