ഉപാസന കലാവേദിയുടെ നേതൃത്വത്തിൽ ‘ആർക്കും പാടാം’ കരോക്കെ ഗാനമേള ഞായറാഴ്ച
ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉപാസന കലാവേദി സംഘടിപ്പിക്കുന്ന ‘ആർക്കും പാടാം’ കരോക്കെ ഗാനമേള ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഉപാസന ഹാളിൽ നടക്കും.
ഉപാസന ഡയറക്ടർ ഫാ. ജോൺസൺ പാലപ്പിള്ളി ഗാനമേളയ്ക്ക് നേതൃത്വം നൽകും. സംഗീത ആസ്വാദകർക്കായി ഒരുക്കുന്ന സൗഹൃദ കൂട്ടായ്മയിൽ സംഗീതപ്രേമികൾക്ക് ഒത്തുചേരാനും പാട്ടുകൾ ആലപിക്കാനും അവസരമുണ്ടാകും.
പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.