പുരപ്പുറ സോളാർ വൈദ്യുതി ഉത്പാദനത്തിൽ വിപ്ലവം തീർത്ത കേരളത്തിന്
കേന്ദ്രസബ്സിഡിയിലും മികച്ച നേട്ടം. പ്രധാനമന്ത്രി സൂര്യഘർ പദ്ധതിയിൽ ഇതുവരെ 2223.81 കോടി രൂപയാണ് കേരളീയർക്ക് കേന്ദ്രത്തിൽ നിന്ന് കിട്ടിയത്. ഇക്കാര്യത്തിൽ നാലാം സ്ഥാനമാണ് കേരളത്തിന്. ഇതുവരെ 4.37 ലക്ഷം അപേക്ഷയാണ് സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ കേരളത്തിൽനിന്നുള്ളത്. 3.38 ലക്ഷം നിലയങ്ങൾ ഇതിനകം സ്ഥാപിച്ചു.
സ്ഥാപിതശേഷി 1285.5 മെഗാവാട്ടിലെത്തി. 8.20 ലക്ഷം നിലയങ്ങൾ സ്ഥാപിച്ച ഗുജറാത്താണ് മുന്നിൽ. ഗുജറാത്തിന് സബ്സിഡിയായി ലഭിച്ചത് 5939 കോടി. 7.60 ലക്ഷം നിലയങ്ങൾ പൂർത്തിയാക്കി 5370 കോടി രൂപ നേടിയ മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. 7.86 ലക്ഷം നിലയങ്ങൾ പൂർത്തിയാക്കി 5155 കോടി രൂപ നേടിയ ഉത്തർപ്രദേശാണ് മൂന്നാം സ്ഥാനത്ത്. സബ്സി തമിഴ്നാടും കർണാടകവും പുരപ്പുറ സോളാർ പദ്ധതിയിൽ വളരെ പിന്നിൽ. തമിഴ്നാട്ടിൽ ഇതുവരെ പൂർത്തിയായത് 93,486 നിലയങ്ങൾ സബ്സിഡിയായി കിട്ടിയത് 606 കോടി രൂപ. കർണാടകത്തിൽ 24,345 നിലയം മാത്രമാണ് സ്ഥാപിച്ചത്. സബ്സിഡി 175.53 കോടി.ഒരു കിലോവാട്ട് നിലയത്തിന് 30,000 രൂപയാണ്
കേന്ദ്ര സബ്സിഡി. രണ്ടു കിലോവാട്ട് നിലയ ത്തിന് 60,000 രൂപയും. മൂന്നു കിലോവാട്ടിനും
അതിനുമുകളിലും 78,000 രൂപയായി സബ്സിഡി
നിയന്ത്രിച്ചിട്ടുണ്ട്.