തൊടുപുഴ: തൊടുപുഴ സ്മിത ആശുപത്രിയില്‍ നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്ക് സസ്പെന്ഷന്.
ആരോപണ വിധേയരായ ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ആശുപത്രിയിലേക്ക് യുവമോര്‍ച്ച-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ പൊലീസ് ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയും പിന്നാലെ സസ്പെന്ഷന് നടപടി സ്വീകരിക്കുകയുമായിരുന്നു.