എറണാകുളം, കോട്ടയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ക്വാറികളിൽ ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിൽ 500 കോടിയോളം രൂപയുടെ കണക്കിൽ പെടാത്ത വരുമാനം കണ്ടെത്തി. യുണൈറ്റഡ് മെറ്റൽസ്, സന്നിധാനം ഗ്രൂപ്പ്, പോബ്സ് എന്നീ കമ്പനികളുടെ ക്വാറികൾ, ഓഫിസുകൾ, ഉടമകളുടെ വീടുകൾ എന്നിവയടക്കം 30 ഇടങ്ങളിലായി 4 ദിവസം നീണ്ട പരിശോധന ഇന്നലെ പൂർത്തിയായെന്ന് ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു. ക്വാറി ഉടമകൾ വിവിധ സ്ഥലങ്ങളിൽ വ്യാപകമായി ഭൂമി വാങ്ങിയതിന്റെ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. പിഴ സഹിതം ആദായനികുതി അടയ്ക്കാൻ അവർക്കു നോട്ടിസ് നൽകും. സന്നിധാനം ഗ്രൂപ്പ് 250 കോടിയോളം രൂപയുടെ വരുമാനം രേഖകളിൽ കാണിച്ചിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. 14ന് തുടങ്ങിയ പരിശോധന ഇന്നലെയാണു പൂർത്തിയായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥർ പങ്കെടുത്തു.
News
Kerala News
ക്വാറികളിൽ ആദായനികുതി പരിശോധന
Kerala News
Published : October 19, 2026 12:09 PM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : October 19, 2026 12:09 PM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
കാപ്പ, ക്രിമിനൽ കേസ് പ്രതികളുമായുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത തിരുവല്ലയിലെ പോലീസുകാരന്റെ പണി പോയി
- Kerala News
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോർട്ടി വൈൻ വില്‍പ്പന നിർത്തിവെക്കാൻ സർക്കാർ നിർദേശം നല്കി
- Kerala News
സായാഹ്ന വാര്‍ത്തകള്‍
- International News, Kerala News, India News
അമ്മയ്ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റ്; ചോദ്യം ചെയ്ത യുവാവിന്റെ കൈകളിൽ സ്റ്റാപ്ലർ പിൻ അടിച്ചുകയറ്റി, ശരീരം ബ്ലേഡ് കൊണ്ട് വരഞ്ഞു ; പ്രതി പിടിയിൽ
- Kerala News