വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ 8 പേർ മരണമടഞ്ഞു. മലപ്പുറത്ത് നിന്നുള്ള അധ്യാപകർ യാത്ര ചെയ്ത വാഹനമാണ് അപകടത്തിൽ പെട്ടത്.
വാൽപ്പാറയിൽ വിനോദയാത്രാ സംഘത്തിന്റെ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 8 മലയാളികൾക്ക് ദാരുണാന്ത്യം. അഞ്ചു പേർക്കു പരുക്കുണ്ട്. ഇന്നു വൈകിട്ടായിരുന്നു അപകടം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ 12 അധ്യാപകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പതിമൂന്നാം ഹെയർപിൻ വളവിലായിരുന്നു അപകടം. മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്..
പരുക്കേറ്റവർ പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി..
വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ പൊള്ളാച്ചിക്കടുത്തുള്ള വാൽപ്പാറയിലെ പതിമൂന്നാം വളവിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു.