എൽ.പി./യു.പി. സ്കൂളുകളിൽ അധ്യാപകരാകാൻ അവസരം നൽകുന്ന ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ (D.El.Ed.) രണ്ട് വർഷ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത: പ്ലസ് ടു പരീക്ഷയിൽ കുറഞ്ഞത് 50% മാർക്കോടെ വിജയം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 15 വൈകുന്നേരം 5 മണിവരെ.
മാനേജ്മെന്റ് സീറ്റുകൾ: ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷിക്കണം.
അപേക്ഷാഫീസ്:
സർക്കാർ സ്ഥാപനങ്ങൾ – ₹5
സ്വാശ്രയ സ്ഥാപനങ്ങൾ – ₹100
പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് ഫീസ് ഇല്ല.
പ്രായപരിധി: 17 മുതൽ 33 വയസ്സ് വരെ.
പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 5 വർഷം ഇളവ്.
ഒ.ബി.സി. വിഭാഗക്കാർക്ക് 3 വർഷം ഇളവ്.
വിമുക്തഭടന്മാർക്ക് സർവീസ് കാലാവധിക്കനുസരിച്ചുള്ള ഇളവ് ലഭിക്കും.
ക്ലാസുകൾ ആരംഭിക്കുന്നത്: ജൂലൈ 2.
ഹിന്ദി, അറബിക് വിഷയങ്ങളിലേക്കുള്ള പ്രവേശനത്തിനും അപേക്ഷിക്കാവുന്നതാണ്